ഡൽഹിയിൽ വായു മലീനികരണത്തെ തുടര്‍ന്ന് പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടും.അഞ്ചാം ക്ലാസിന് മുകളിൽ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കും.കായിക മൽസരങ്ങൾ അനുവദിക്കില്ല.പ്രൈമറി ക്ലാസുകള്‍ ഓണ്‍ലൈനായിട്ടാകും നടത്തുക. അഞ്ചാം ക്ലാസ് മുതല്‍ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതായും വാഹനങ്ങള്‍ക്ക് ക്രമീകരണം നടത്തുന്ന കാര്യങ്ങള്‍ ആലോചനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ പലയിടങ്ങളിലും വായുഗുണനിലവാര സൂചിക 500ലധികമായ സാഹചര്യത്തിലാണ് നടപടി.
ഉത്തർപ്രദേശ് ദില്ലി അതിർത്തിയിലെ ഗൗതം ബുദ്ധനഗർ ജില്ലയിൽ സ്കൂളുകൾ നവംബർ 8 വരെ ഓൺലൈൻ ആയി പ്രവർത്തിക്കാൻ നിർദ്ദേശം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *