ശശി തരൂരിന്റെ വിമർശനങ്ങളിൽ മറുപടി പറയേണ്ടത് ഹൈക്കമാൻഡ് എന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. സംഭവം വിശദമായി പഠിക്കണം. വിമർശനങ്ങൾക്ക് മറുപടി പറയേണ്ടത് കോൺഗ്രസ് നേതൃത്വം. തരൂരിന്റെ ആർട്ടിക്കിൾ താൻ വായിച്ചിട്ടില്ല. ആരെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്ന് എനിക്ക് അറിയില്ല. തരൂരിന്റെ മുൻ പരാമർശം അടഞ്ഞ അദ്ധ്യായം.
തരൂരിൻ്റെ ആരോപണങ്ങള്‍ നെഹ്‌റു കുടുംബത്തെ ബാധിക്കില്ല. ഒന്നാം യുപിഎ കാലത്ത് മൻമോഹൻ സിംഗിനെ ശുപാർശ ചെയ്തത് സോണിയ ഗാന്ധിയാണ്. കുടുംബ വാഴ്ച എന്നത് കോൺഗ്രസിന് ബാധകമല്ല. കുടുംബാധിപത്യമുള്ളത് ബിജെപിയിലാണ്.
തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ തിരിച്ചുപിടിക്കുന്നതിന് വേണ്ടി ഉള്ള സ്ഥാനാർത്ഥി പ്രഖ്യാപനമാണ് നടക്കുന്നത്. കോർപ്പറേഷൻ തിരിച്ചുപിടിക്കും. നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടില്ല. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പൂർണ ഐക്യത്തോടെ മുന്നോട്ട് പോകും.
റെയിൽവേ യാത്രയിലെ സുരക്ഷയെക്കുറിച്ചും അദ്ദേഹം പ്രതികരണം നടത്തി. യാത്രക്കാർക്ക് യാത്ര ചെയ്യാനുള്ള സുരക്ഷയില്ല. യാത്രക്കാർക്ക് നേരെയുള്ള ആക്രമം തുടർക്കഥയാവുകയാണ്. വർക്കലയിലെ സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേഷനുകളിലുള്ള പൊലീസിൻ്റെ കുറവും മദ്യപിച്ചെത്തുന്നവരെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോഗികളുടെ ഇടനാഴിയിലാണ് ഈ സംഘം നിൽക്കുന്നത്.
ഇന്നലെ റെയിൽവേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. റെയിൽവേ മന്ത്രാലയം ദക്ഷിണ റയിൽവേയോട് റിപ്പോർട്ട് തേടിയിടുണ്ട്. ശകതമായ നടപടി ഉണ്ടാകും എന്ന് പറയുമ്പോഴും ആക്രമണങ്ങൾ ആവർത്തിക്കുന്നുവെന്നും കൊടിക്കുന്നിൽ വിമർശിച്ചു.
