കേരളത്തിലെ എസ് ഐ ആർ നടപടികളിൽ ജനങ്ങളുടെ ഭാഗത്തുനിന്നും വലിയ പിന്തുണ ലഭിക്കുന്നുണ്ട് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷ്ണർ രത്തൻ ഖേൽക്കർ. വരും ദിവസങ്ങളിലും നടപടികൾ തുടരും. നല്ല ഒരു വോട്ടർ പട്ടിക ഉണ്ടാകണമെന്ന് ഏവർക്കും ആഗ്രഹമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

എസ് ഐ ആറിൽ രാഷ്ട്രീയപാർട്ടികളുടെ സർവ്വകക്ഷി യോഗം വിളിച്ചിരുന്നു. അപേക്ഷ ഫോം വളരെ ലളിതമാണ്. അർഹരായ മുഴുവൻ വോട്ടർമാർക്കും വോട്ടവകാശം ലഭിക്കണം. ബി എൽ ഒ മാരെ ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിക്കുന്നത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തിരുവനന്തപുരത്ത് നടൻ മധുവിനെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രത്തൻ ഖേൽക്കർ.

Leave a Reply

Your email address will not be published. Required fields are marked *