ഉപതിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥർ ഹാജരാകണം
ജില്ലയില്‍ ഡിസംബര്‍ ഏഴിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡി 11 കോഴിക്കോട് ജില്ലാ പഞ്ചായത്ത് (20 നന്മണ്ട) ഡിവിഷനിലേക്ക് നിയോഗിച്ചിട്ടുളള റിസര്‍ച്ച് പ്രിസൈഡിംഗ് ഓഫീസര്‍, റിസര്‍ച്ച് പോളിംഗ് ഓഫീസര്‍മാര്‍ (1,2,3), റിസര്‍ച്ച് പോളിംഗ് അസിസ്റ്റന്റ് എന്നിവര്‍ വിതരണ കേന്ദ്രമായ ചേളന്നൂര്‍ ശ്രീനാരായണ കോളേജിലും ജി 54 കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് (07-കൂമ്പാറ)
വാര്‍ഡിലേക്ക് നിയോഗിച്ചിട്ടുളള റിസര്‍ച്ച് പ്രിസൈഡിംഗ് ഓഫീസര്‍, റിസര്‍ച്ച് പോളിംഗ് ഓഫീസര്‍മാര്‍ (1,2,3), റിസര്‍ച്ച് പോളിംഗ് അസിസ്റ്റന്റ് എന്നിവര്‍ വിതരണ കേന്ദ്രമായ തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്കൂളിലും ജി. 39 ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് (15-വളളിയോത്ത്) വാര്‍ഡിലേക്ക് നിയോഗിച്ചിട്ടുളള റിസര്‍ച്ച് പ്രിസൈഡിംഗ് ഓഫീസര്‍, റിസര്‍ച്ച് പോളിംഗ് ഓഫീസര്‍മാര്‍ (1,2,3), റിസര്‍ച്ച് പോളിംഗ് അസിസ്റ്റന്റ് എന്നിവര്‍ വിതരണ കേന്ദ്രമായ ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിലും ഡിസംബര്‍ ആറിന് രാവിലെ 11 മണിക്കകം ബന്ധപ്പെട്ട വരണാധികാരികള്‍ മുമ്പാകെ ഹാജരാകണമെന്ന് ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം
കേരള കാര്‍ഷിക സര്‍വകലാശാലയുടെ തവനൂർ കേളപ്പജി കോളേജ് ഓഫ്
അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിൽ പാര്‍ട്ട് ടൈം സ്റ്റുഡന്റ് കൗണ്‍സിലറുടെ താല്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ഡിസംബര്‍ 13 ന് രാവിലെ 11 മണിക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: എം.എസ്.സി/എം.എ സൈക്കോളജി. പ്രതിഫലം: പ്രതിമാസം 22000 രൂപ. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതകള്‍, പ്രവര്‍ത്തി പരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം കോളേജില്‍ ഹാജരാകണമെന്ന് ഡീന്‍ ഓഫ് ഫാക്കല്‍റ്റി അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്
kcaet.kau.in, www.kau.in
ഡിഎല്‍ എഡ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
ഡി എല്‍ എഡ് 2021-23 കോഴ്സിന്റെ ചുരുക്കപ്പട്ടിക www.kozhikodedde.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അറിയിച്ചു. തെറ്റുകള്‍ ഉണ്ടെങ്കില്‍ csectionddekkd@gmail.com എന്ന ഇ മെയിലില്‍ ഡിസംബര്‍ ഏഴിന് വൈകീട്ട് അഞ്ചിനകം നിശ്ചിത മാതൃകയിൽ അറിയിക്കണം. മാതൃക www.kozhikodedde.in ല്‍ ലഭ്യമാണ്.
അസി. പ്രൊഫസര്‍ അഭിമുഖം 10ന്
കേരള കാര്‍ഷിക സര്‍വകലാശാലയുടെ തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിൽ വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 10ന് രാവിലെ 9.30 ന് കോളേജില്‍ നടക്കുമെന്ന് ഡീന്‍ ഓഫ് ഫാക്കല്‍റ്റി അറിയിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. മാസ ശമ്പളം 44,100 രൂപ. വിശദ വിവരങ്ങള്‍ക്ക് www.kau.in, kcaet.kau.in എന്നിവ സന്ദര്‍ശിക്കുക.
ഗസ്റ്റ് ലക്ച്ചറര്‍ നിയമനം
കോഴിക്കോട് ഗവ: വനിതാ പോളിടെക്നിക് കോളേജില്‍ മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഒഴിവുള്ള ഗസ്റ്റ്ലക്ച്ചറര്‍ തസ്തികകളിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം, നെറ്റ് എന്നിവയാണ് യോഗ്യത. ഇന്റര്‍വ്യൂവിന് ഹാജരാകാന്‍ www.womenspolycalicut.ac.in എന്ന വെബ്സൈറ്റിലെ ഗസ്റ്റ് ലക്ച്ചറര്‍ ഇന്റര്‍വ്യൂ ലിങ്കില്‍ ഡിസംബര്‍ എട്ടിന് വൈകീട്ട് നാലിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370714
അപേക്ഷ ക്ഷണിച്ചു
ടൂറിസം വകുപ്പിന്റെ ഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷനില്‍ സ്റ്റൈപ്പന്റോടെ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ട്രെയിനികളെയും അക്കൗണ്ടന്റ് ട്രെയിനിയേയും നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനു https://www.keralatourism.org/responsible-tourism/അല്ലെങ്കില്‍ ‘https://www.keralatourism.org/responsible-tourism/district-mission-coordinator-trainee-and-accountant-trainee/108’ എന്ന ലിങ്ക് സന്ദര്‍ശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബര്‍ 23 വൈകീട്ട് അഞ്ച് മണി. ഫോണ്‍ : 0471-2334749.
ക്ഷീര കര്‍ഷകര്‍ക്ക് ധനസഹായം
ക്ഷീര വികസന വകുപ്പിന്റെ 2021 – 22 വാര്‍ഷിക പദ്ധതി പ്രകാരം മില്‍ക്ക് ഷെഡ് വികസന പദ്ധതിയില്‍ ക്ഷീരഗ്രാമം പദ്ധതി മുഖാന്തിരം വേളം, കടലുണ്ടി ഗ്രാമപഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകര്‍ക്ക് ധനസഹായം നല്കുന്നു. പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ ആഗ്രഹിക്കുന്ന ക്ഷീര കര്‍ഷകര്‍ ഇതിനായി സജ്ജീകരിച്ച ക്ഷീരശ്രീ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ക്ഷീരശ്രീ പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്നതിന് ksheerasree.kerala.gov.in എന്ന യുആര്‍എല്‍ ടൈപ്പ് ചെയ്ത് പ്രവേശിക്കാം. ഈ പോര്‍ട്ടല്‍ മുഖേന ഡിസംബര്‍ 18 വരെ അപേക്ഷ സമര്‍പ്പിക്കാം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ ഒന്‍പതിന് വേളം പഞ്ചായത്തില്‍ നടത്തും. ഫോണ്‍ : 04952371254
ക്ലബ്ഫൂട്ട് രഹിത കേരളത്തിനായി ക്ലബ്ഫൂട്ട് അന്താരാഷ്ട്ര കോൺഫറൻസ് ഡിസംബർ 6ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും
ക്ലബ്ഫൂട്ട് രഹിത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കുന്നു. ലോകാരോഗ്യ സംഘടന, യൂണിസെഫ്, സിഡിസി കേരള, ക്യൂർ ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ 6ന് രാവിലെ 11 മണിക്ക് ഓൺലൈൻ വഴി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. രണ്ട് സെഷനുകളായാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടാമത്തെ സെഷനിൽ വൈകിട്ടു നാലിന് മന്ത്രി വീണാ ജോർജ് അഭിസംബോധന ചെയ്ത് സംസാരിക്കും. ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള വിദഗ്ധർ കോൺഫറൻസിൽ പങ്കെടുക്കും. ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും വേണ്ടി ശിൽപശാലയും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
ക്ലബ്ഫൂട്ട് മൂലം ഉണ്ടാകാനിടയുള്ള ഭിന്നശേഷിയിൽ നിന്നു കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് ഇത്തരമൊരു സെമിനാർ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടികളിൽ ജ•നാ കാലുകൾക്ക് ഉണ്ടാകുന്ന വൈകല്യമാണ്ക്ലബ് ഫൂട്ട്. ജനിക്കുന്ന 1000 കുഞ്ഞുങ്ങളിൽ ഒന്നോ രണ്ടോ പേർക്ക് ക്ലബ് ഫൂട്ട് കണ്ടുവരാനുള്ള സാധ്യതയുണ്ട്. ഈ വൈകല്യമുള്ള കുട്ടികളിൽ കാലിന്റെ പാദം ഉള്ളിലേക്ക് തിരിഞ്ഞ് മടങ്ങിയിരിക്കും. ശരിയായി ചികിത്സിച്ചില്ലെങ്കിൽ കുട്ടികൾ വലുതായി നടക്കുമ്പോൾ ഭിന്നശേഷിയുണ്ടാക്കും. അതിനാൽ തന്നെ കുട്ടി ജനിച്ചു കഴിയുമ്പോൾത്തന്നെ കാലുകൾക്ക് എന്തെങ്കിലും വൈരൂപ്യമുണ്ടോ എന്നു നോക്കി, സംശയമുണ്ടെങ്കിൽ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടി ജനിച്ചയുടൻ ക്ലബ് ഫൂട്ടിന്റെ ചികിത്സ തുടങ്ങേണ്ടതാണ്. കാലുകളിൽ പ്ലാസ്റ്ററിട്ടാണ് ചികിത്സ ആരംഭിക്കുന്നത്. കുട്ടിയുടെ കാലുകൾ വളർന്നു കൊണ്ടിരിക്കുന്നതിനാൽ ഓരോ ആഴ്ചയിലും പുതിയ പ്ലാസ്റ്റർ ഇടണം. തുടർന്ന് നാലു വയസു വരെ കാലിൽ ബ്രേസ് ഇടണം. തുടർ ചികിത്സയും ആവശ്യമാണ്. ഇതിലൂടെ ക്ലബ് ഫൂട്ടിൽ നിന്നും കുട്ടിയെ രക്ഷിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം തിരികെ വിതരണക്കാരനും നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കൺട്രോൾ അധികാരികളെ അറിയിക്കേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.
- Paracetamol Tablets IP (Coolant – 650), M/s. Biotrans Pharmaceuticals Pvt.Ltd, New No: 112 (Old No: 144/2), Vanagaram Road, Athipattu, Chennai – 600095, COO1902, 07/2022.
- Unizin Hydroxyzine Tablets IP 25mg., M/s. Unicure India Ltd, C-22 and 23, Sector 3, Noida – 201301, Dist. Gautam Budh Nagar (UP), HXZT803, 08/2022.
- Atazet Solution (Hydroxyzine Hydrochloride Oral Solution IP), M/s. Iosis Remedies, Rajpura Road, Village Khera Nihla, Tehsil, Nalagarh Dist. Solan. HP-174101, ATZS – 030, 09/2022.
- Paracetamol Tablets IP 500mg, M/s. The Pharmaceuticals and Chemicals Travancore (P) Ltd, Thiruvananthapuram, T3807, 08/2022.
- Atorvastatin Tablets IP 20 mg, M/s. Morepen Laboratories Ltd, Unit -V, Plot No. 12-C, Sector-2, Soaln, H.P – 173220, C-IF 0523, 11/2023.
- Magensium Sulphate IP, M/s. Topmost Pharmaceuticals Shanti Nagar, Gujrat, M018, 02/2024.
- Enapan Tablets (Pantoprazole Tablets IP), M/s. Biologics Inc, Suketi Road, Kala- Amb, Dist. Sirmour (H.P) – 173 030, 42126, 03/2023.
- Amlodipine Besylate and Atenolol Tablets (Cardinol Plus), M/s. HAB Pharmaceuticals and Research Ltd, 10, Pharmacity, SIDCUL, Selaqui, Dehradun-2480011, 1154-09, 02/2024.
- Ranitidine Hydrochloride Tablets IP 150 mg, M/s. Vivek Pharmachem (India) Ltd, NH-8, Chimanpura, Amer, Jaipur – 303102, RDT 21033, 05/2023.
- Chlorpromazine Tablets IP 50mg, M/s. KSDP Ltd, MSP No. VII/623, Kalavoor, Alappuzha – 688 522, S7 1005, 03/2023.
- Calcium and Vitamin D3 Tablets IP (500mg + 250IU), M/s. Nestor Pharmaceuticals Ltd, 11, Western Extension Area, Faridabad – 121001, CWTY – 156, 07/2023.
ഡിസംബർ ഏഴിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പ് : വോട്ടു ചെയ്യുന്നതിന് എട്ടിനം തിരിച്ചറിയൽ രേഖകൾ
സംസ്ഥാനത്തെ 32 തദ്ദേശ വാർഡുകളിൽ ഡിസംബർ ഏഴിന് നടത്തുന്ന വോട്ടെടുപ്പിന് സമ്മതിദായകർക്ക് എട്ടിനം തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്,ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി.ബുക്ക്, ദേശസാൽകൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവയാണ് തിരിച്ചറിയൽ രേഖകൾ.
വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് ആറിന് അവസാനിക്കും. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുക. വോട്ടർമാർക്ക് മാസ്ക് നിർബന്ധം. പോളിംഗ് ബൂത്തിൽ പ്രവേശിക്കുമ്പോഴും തിരികെ ഇറങ്ങുമ്പോഴും സാനിട്ടൈസർ ഉപയോഗിക്കണം. സാമൂഹ്യ അകലവും പാലിക്കണം.
വോട്ടെണ്ണൽ എട്ടിന് രാവിലെ 10 മണിക്ക് ആരംഭിക്കും. ഫലം കമ്മീഷന്റെ lsgelection.kerala.gov.in സൈറ്റിൽ TREND -ൽ ലഭ്യമാകും.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ – തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെട്ടുകാട്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്ക്കോട്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നാംചുണ്ട്, കൊല്ലം ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം, തേവലക്കര ഗ്രാമപഞ്ചായത്തിലെ നടുവിലക്കര, ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂർ, കോട്ടയം കാണക്കാരി ഗ്രാമപഞ്ചായത്തിലെ കളരിപ്പടി, മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ മാഞ്ഞൂർ സെൻട്രൽ, ഇടുക്കി രാജക്കാട് ഗ്രാമപഞ്ചായത്തിലെ കുരിശുംപടി, ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ വടക്കേഇടലി പാറക്കുടി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ ഗാന്ധിനഗർ, എറണാകുളം പിറവം മുനിസിപ്പാലിറ്റിയിലെ ഇടപ്പിള്ളിച്ചിറ, തൃശൂർ മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട്, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ചാലാംപാടം, കടപ്പുറം ഗ്രാമപഞ്ചായത്തിലെ ലൈറ്റ് ഹൗസ്, പാലക്കാട് ജില്ലാ പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിലെ ചുങ്കമന്ദം, തരൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുംപളള, എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ മൂങ്കിൽമട, എരുമയൂർ ഗ്രാമപഞ്ചായത്തിലെ അരിയക്കോട്, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ കർക്കിടകച്ചാൽ, മലപ്പുറം പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചീനിക്കൽ, കാലടി ഗ്രാമപഞ്ചായത്തിലെ ചാലപ്പുറം, തിരുവാലി ഗ്രാമപഞ്ചായത്തിലെ കണ്ടമംഗലം, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വേഴക്കോട്, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാട് പടിഞ്ഞാറ്, കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നൻമണ്ട, കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കുമ്പാറ, ഉണ്ണിക്കുളം ഗ്രാമപഞ്ചായത്തിലെ വള്ളിയോത്ത്,കണ്ണൂർ എരുവേശി ഗ്രാമപഞ്ചായത്തിലെ കൊക്കമുള്ള്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ഒഴിഞ്ഞവളപ്പ് എന്നീ വാർഡുകളിലാണ് ഏഴിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്
അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വർഷത്തെ സ്പീച്ച് ആൻഡ് ബീഹേവിയറൽ തെറാപ്പി പദ്ധതിയുമായി ബന്ധപ്പെട്ട് തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്. പ്രസ്തുത വിഷയങ്ങളിൽ ഡിപ്ലോമ/ ഡിഗ്രി ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 13ന് രാവിലെ 11ന് അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ഹാജരാകണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2227866.
യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല, സാംസ്കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഉന്നതമായ നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ് അവാർഡിന് പരിഗണിക്കുന്നത്. അവാർഡിനായി നാമനിർദേശം നൽകാവുന്നതോ സ്വമേധയാ അപേക്ഷ സമർപ്പിക്കാവുന്നതോ ആണ്. യുവജനക്ഷേമ ബോർഡിൽ നിന്നും അംഗീകാരമൊന്നും ലഭിച്ചിട്ടില്ലാത്തവരും മുമ്പ് യൂത്ത് ഐക്കൺ അവാർഡിന് അർഹരായിട്ടില്ലാത്തവരുമായിരിക്കണം അപേക്ഷകൾ. പൊതുജനങ്ങളിൽ നിന്നും കിട്ടുന്ന നിർദേശങ്ങൾ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി ആറ് പേർക്കാണ് അവാർഡ് നൽകുന്നത്. യൂത്ത് ഐക്കണായി തെരഞ്ഞടുക്കപ്പെടുന്നവർക്ക് 20,000 രൂപയുടെ കാഷ് അവാർഡും ബഹുമതി ശിൽപ്പവും നൽകുന്നതാണ്. നിർദേശങ്ങൾ official.ksyc@gmail.com എന്ന മെയിൽ ഐഡിയിൽ അറിയിക്കണം. കൂടാതെ കമ്മീഷന്റെ വികാസ് ഭവനിലുള്ള ഓഫീസിൽ നേരിട്ടും നിർദേശങ്ങൾ നൽകാം. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി: ഡിസംബർ 15.
സായുധസേന പതാക വാങ്ങുക: ഗവർണർ
സായുധസേന പതാകവിൽപനയുടെ ഉദ്ഘാടനം എൻ സി സി കെഡറ്റുകളിൽ നിന്ന് പതാക വാങ്ങിക്കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. രാജ് ഭവനിലായിരുന്നു ചടങ്ങ്. ഡിസംബർ 7 നാണ് പതാകദിനം. പതാക വാങ്ങി സൈനിക ക്ഷേമ ബോർഡിന്റെ ഫ്ലാഗ് ഡേ ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. വിമുക്തഭട•ാരുടെയും ആശ്രിതരുടെയും ക്ഷേമത്തിനായാണ് ഈ തുക വിനിയോഗിക്കുക.
കോഴിമുട്ടകൾ വിൽപ്പനയ്ക്ക്
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ (കെപ്കോ) മാള യൂണിറ്റിലെ പൗൾട്രി ഫാമിൽ നിന്നും ബി.വി.380 ഇനത്തിൽപ്പെട്ട കോഴിമുട്ടകൾ നാലു രൂപ നിരക്കിൽ ലഭിക്കും. താത്പര്യമുള്ളവർ 9495000916, 9495000919 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.