കുന്ദമംഗലം: മർക്കസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്ക് പരിശീലനം നൽകുന്ന
മെഡിക്കൽ കോളേജ് വി സ്മൈലി കേന്ദ്രത്തിലേക്ക് ഭക്ഷണ കിറ്റുകളും, സാമ്പത്തിക സഹായവും നൽകി.ഭിന്ന ശേഷി കുട്ടികൾക്കൊപ്പo ചേർന്ന് വിവിധ കലാപരിപാടികളും നടത്തി.അധ്യാപകരായ എം കെ മൂസക്കോയ, കെ ബഷീർ, ഡി പി സജ്ന, പി റൈഹാന, ഷംന അസീസ് എന്നിവർ നേതൃത്വം നൽകി.
