തെലങ്കാനയിലെ ദിണ്ടിഗലില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നുവീണു. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ മരിച്ചു. ഒരു പരിശീലകനും ഒരു കേഡറ്റുമാണ് മരിച്ചത്. അപകട കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
രാവിലെ 8.55നായിരുന്നു അപകടം. ഹൈദരാബാദിലെ എയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്ന് (എഎഫ്എ) പതിവ് പരിശീലനത്തിനായി പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പാറക്കല്ലുകള്‍ക്കിടയില്‍ പതിച്ച് വിമാനം തീപിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
