ഒഡീഷയില്‍ സഹോദരനും 4 സുഹൃത്തുക്കളും ചേര്‍ന്ന് സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. യുവാവിന് സഹോദരഭാര്യയുമായുള്ള ബന്ധം പെണ്‍കുട്ടി കണ്ടെത്തിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകത്തിന് ശേഷം മൃതദേഹം വനത്തില്‍ കുഴിച്ചിടുകയായിരുന്നു. സംഭവത്തില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായി.
ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയില്‍ നവംബര്‍ മൂന്നിനാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവാവിന് ഭാര്യാസഹോദരനുമായി അടുപ്പമുണ്ടെന്ന് പെണ്‍കുട്ടി കണ്ടെത്തി. ബന്ധം അവസാനിപ്പിക്കണമെന്നും തുടര്‍ന്നാല്‍ മറ്റുള്ളവരെ അറിയിക്കണമെന്നും സഹോദരി യുവാവിന് മുന്നറിയിപ്പ് നല്കി. ഇതേത്തുടര്‍ന്നാണ് പ്രതി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ടബലാത്സംഗം-കൊലപാതകം ആസൂത്രണം ചെയ്തത്.
25 കാരിയായ പെണ്‍കുട്ടി നവംബര്‍ മൂന്നിന് സിയാലി ഇല ശേഖരിക്കാന്‍ സമീപത്തെ വനത്തില്‍ പോയിരുന്നു. ഈ സമയം യുവാവ് കൂട്ടുകാരെ കാട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയും, ഇവര്‍ മദ്യലഹരിയില്‍ പെണ്‍കുട്ടിയെ മാറിമാറി പീഡിപ്പിക്കുകയുമായിരുന്നു. യുവതി എതിര്‍ത്തതോടെ കോടാലി കൊണ്ട് ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
പിന്നീട് സഹോദരന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കുകയും പിറ്റേന്ന് അഴുകിയ മൃതദേഹം കാട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു.
