പിഎംശ്രീയിൽ ബ്രിട്ടാസിനെതിരായ ആരോപണത്തിൽ പ്രതികരിച്ച് എ എ റഹിം കേന്ദ്രത്തിനും കേരളത്തിനും ഇടയിൽ പാലമാകുക എന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തം ആണെന്നും അതാണ് ബ്രിട്ടാസ് നിർവഹിച്ചത് എന്നും എ എ റഹിം വ്യക്തമാക്കി. ധർമേന്ദ്ര പ്രധാൻ പറഞ്ഞതിനെ വളച്ചൊടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . കേരളത്തിൻ്റെ ഫണ്ട് ലഭ്യമാക്കാൻ ഇടപെടൽ നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ നിന്നുള്ള എംപിമാർ പാരയാകുകയല്ല വേണ്ടത് പാലമാകുകയാണ്. കോൺഗ്രസ് എംപിമാർ പാരയാവുകയാണ് ഇടത് എംപിമാർ പാലമാകും എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് ബ്രിട്ടാസ് നിർവഹിച്ചത് മറുപടി പറയേണ്ടത് സിപിഎം അല്ല കെസി വേണുഗോപാൽ ആണ് എന്നും അദ്ദേഹം പറഞ്ഞു.
