62 ആം കേരള സംസ്ഥാന കലോത്സവത്തിൽ കാണികളിൽ വിസ്മയം തീർത്ത് ജി വി എച്ച് എസ് എസ് നടക്കാവിലെ കീർത്തന. മോഹിനിയാട്ടത്തിൽ ഇത് രണ്ടാം തവണ ആണ് കീർത്തന എ ഗ്രേഡ് കരസ്ഥമാക്കുന്നത്. പ്ലസ് ടു വിദ്യാർത്ഥിയായ കീർത്തന മൂന്നാം തവണയാണ് സംസ്ഥാന കാലോത്സവത്തിൽ പങ്കെടുക്കുന്നത്. പങ്കെടുത്ത സമയത്തെല്ലാം ഈ മിടുക്കി തന്റെ കഴിവ് പ്രകടമാക്കിയിട്ടുണ്ട്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ആദ്യമായി കീത്തനയ്ക്ക് ഭരതനാട്യത്തിൽ എ ഗ്രേഡ് ലഭിച്ചത്. കഴിഞ്ഞ വർഷം മോഹിനിയാട്ടത്തിലും എ ഗ്രേഡ് ലഭിച്ചു. അനൂപ് കുമാർ സജിത ദമ്പതികളുടെ മകളായ കീർത്തന സമർപ്പണം അക്കാദമി ഓഫ് ഫൈൻ ആർട്സിൽ ആണ് പഠിക്കുന്നത്. ഗുരു സഹേഷ് എസ് ദേവൻ.

Leave a Reply

Your email address will not be published. Required fields are marked *