സ്വർണവില കഴിഞ്ഞ ദിവസങ്ങളിൽ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയിൽ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്.
ഇന്നലെ പവന് 99,600 രൂപയായിരുന്നു വില. അതിൽ നിന്നും ഇന്ന് ഒറ്റയടിക്ക് 1,160 രൂപയാണ് വർധിച്ചത്. 1,00,760 രൂപയാണ് ഇന്നത്തെ ഒരു പവന് സ്വർണത്തിന്റെ വില. ഈ മാസം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഒരു ഗ്രാം സ്വർണത്തിന് 12,595 ആണ് ഇന്ന് വില.
