സംസ്ഥാനത്ത് ബജറ്റ് അവതരണം പുരോ​ഗമിക്കുന്നു. ലൈഫ് പദ്ധതിക്ക് 1136 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു. ലൈഫ് പദ്ധതിയിൽ 2025 മാർച്ച് ആകുമ്പോൾ 5 ലക്ഷം വീടുകൾ പൂർത്തിയാക്കും. ഇതുവരെ 17,000 കോടി രൂപ നൽകി. ലൈഫ് പദ്ധതിക്കായി ഇനി 10,000 കോടി രൂപയാണ് വേണ്ടതെന്നും ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു.അതേസസമയം കുടുംബശ്രീയ്ക്ക് ബജറ്റിൽ മികച്ച പ്രഖ്യാപനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബശ്രീക്ക് 265 കോടി രൂപ നീക്കിവെച്ചു. 10.5 കോടി തൊഴിൽദിനങ്ങൾ ഈ സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതിയിലൂടെ നൽകും. 430 കോടിരൂപയുടെ ഉപജീവന പദ്ധതികൾ കുടുംബശ്രീയിലൂടെ നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.തകരില്ല കേരളം, തളരില്ല കേരളം, തകർക്കാനാകില്ല കേരളം എന്നതാണ് വികാരമെന്ന് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. എട്ട് വർഷം മുമ്പ് കണ്ട കേരളമല്ല ഇന്നത്തെ കേരളമെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റിൽ എല്ലാവരെയും സന്തോഷിപ്പിക്കണം എന്നാണ് ആഗ്രഹമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *