കോഴിക്കോട്: ഭിന്നശേഷി കുട്ടികള്‍ക്ക് നീന്തല്‍ പരീശീലനം നല്‍കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ബീറ്റ്‌സ് പദ്ധതി മാവൂര്‍ ബിആര്‍സി യില്‍ ആരംഭിച്ചു. ഭിന്നശേഷി കുട്ടികളുടെ ജീവിത നൈപുണി വികസിപ്പിക്കുക, പ്രകൃതി ദുരന്തങ്ങളില്‍ നിന്നുള്ള അതിജീവനത്തിന് അവരെ പ്രാപ്തമാക്കുക എന്നീ ലക്ഷ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ഭിന്നശേഷി വിദ്യാര്‍ഥികളുടെ സാമൂഹിക പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും മുഖ്യധാരയിലേക്ക് കൈപ്പിടിച്ചുയര്‍ത്താനും പദ്ധതി സഹായകരമാകും.

വെള്ളന്നൂര്‍ സ്‌നേഹപ്രഭ നീന്തല്‍ക്കുളത്തില്‍ രാവിലെ 8 മുതല്‍ 9 വരെയാണ് ദിവസവും പരിശീലനം നല്‍കുന്നത് . 10 കുട്ടികള്‍ വീതമുള്ള ബാച്ചുകളായി 70 % കാഴ്ച്ച പരിമിതി അനുഭവിക്കുന്നവര്‍, ശ്രവണ പരിമിതിയുള്ളവര്‍, ശാരീരിക ചലന പരിമിതിയുള്ളവര്‍, ഓട്ടിസം ബാധിച്ചവര്‍ ഉള്‍പ്പെടെയുള്ള ഹൈസ്‌കൂള്‍ – ഹയര്‍സെക്കന്ററി ക്ലാസുകളിലെ പരിശീലനം നല്‍കുന്നത്.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂര്‍ പരിശീലനത്തിലെ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ കെ.ജെ. പോള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി.ടി ഷീബ മുഖ്യാതിഥിയായി, മാവൂര്‍ ബി.ആര്‍.സി പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജോസഫ് തോമസ്, സ്വിമ്മിംഗ് ട്രൈനെര്‍ സ്‌നേഹപ്രഭ, ബഷീര്‍ പി പി,സീന തോമസ്, ചിഞ്ചു ബി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *