കണ്ണൂര്‍ മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയില്‍. മമ്പറം പാലത്തിന് താഴെ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടിന്റെ തലഭാഗമാണ് വെട്ടി മാറ്റിയത്.
സംഭവത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഐഎം ആരോപിച്ചു. മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ജന സമ്മതിയില്‍ വിറളി പൂണ്ട ആര്‍എസ്എസ് തിരഞ്ഞെടുപ്പ് സമയത്ത് സംഘര്‍ഷം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഐഎം ആരോപിച്ചു.

ആര്‍എസ്എസ് ബിജെപി സംഘമാണ് ഇതിന് പിന്നിലെന്ന് എംവി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *