നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ആര്‍.എം.പിയ്‌ക്കെതിരെ പരാതിയുമായി എല്‍.ഡി.എഫ് രംഗത്തെത്തതി. മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നുവെന്നാരോപിച്ചാണ് പരാതി.
ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട വേളയില്‍ ഭാര്യ കെകെ രമയെ വിഎസ് സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രമാണ് ആര്‍എംപി പ്രചരണത്തിനുപയോഗിക്കുന്നത്.

ആര്‍എംപി ഇറക്കിയ ലഘുലേഖയാണ് പരാതിക്കാധാരം. ടിപി വധത്തെ സംബന്ധിച്ച് നിരവധി ലേഖനങ്ങളും ചിത്രങ്ങളും ഈ പത്രത്തിലുണ്ട്. മാറാനുറച്ച് വടകര എന്ന തലക്കെട്ടിലാണ് ഈ ലഘുലേഖ പുറത്തു വന്നത്.

ഇതില്‍ മനുഷ്യനെ വെട്ടിനുറുക്കാന്‍ മറ്റൊരു മനുഷ്യനെങ്ങനെ കഴിയും എന്ന വിഎസിന്റെ വാചകം തലക്കെട്ടായി വന്ന വന്ന ലേഖനത്തിനൊപ്പമാണ് വിഎസ് രമയെ സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രവും വന്നിരിക്കുന്നത്. വിഎസിനെ സംബന്ധിച്ച് പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തില്‍ ടിപി വധത്തെക്കുറിച്ച് പറയുന്ന വാചകമാണിത്. ലഘുലേഖയ്ക്ക് പുറമെ ഈ ചിത്രം മണ്ഡലത്തിലെ പല ഭാഗങ്ങളിലും ഫ്‌ളക്‌സ് ബോര്‍ഡുകളായും ഉയര്‍ന്നിട്ടുണ്ട്. പരാതിയെത്തുടര്‍ന്ന് എല്‍.ഡി.എഫ് ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ വടകരയില്‍ നിന്നുള്ള ആര്‍.എം.പി സ്ഥാനാര്‍ത്ഥിയാണ് കെ.കെ രമ. യു.ഡി.എഫ് പിന്തുണയോടുകൂടിയാണ് രമ വടകരയില്‍ മത്സരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *