ബിജെപിക്കു വോട്ടു ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ സമിതിയുടെ പേരില്‍ പോസ്റ്റര്‍. ബിജെപിക്കു വോട്ടു ചെയ്ത് സിപിഎമ്മിനെ ജയിപ്പിക്കരുതെന്നാണ് തൃപ്പൂണിത്തുറ മണ്ഡലത്തില്‍ പലയിടത്തും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പറയുന്നത്.എന്നാല്‍ തങ്ങളല്ല പോസ്റ്ററുകള്‍ക്ക് പിന്നിലെന്ന് കര്‍മസമിതി വ്യക്തമാക്കി. പോസ്റ്ററിന്റെ ഗുണഭോക്താവ് കെ.ബാബുവാണെന്നും ബാബുവിനെതിരേ പരാതി നല്‍കുമെന്നും ബിജെപി സ്ഥാനാര്‍ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു.
ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന തൃപ്പൂണിത്തറയില്‍ ബിജെപി വോട്ടുകള്‍ സ്വന്താക്കാനുള്ള യുഎഡിഎഫ് ശ്രമമാണിതെന്ന് ബിജെപി ആരോപിക്കുന്നു.
