വിജയ്‌യുടെ പുതിയ ചിത്രത്തില്‍ മലയാളി നടന്‍ ഷൈന്‍ ടോം ചാക്കോയും ഭാഗമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.സൺ പിക്ചേർസ് നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായാണ് ഷൈൻ ടോം ചാക്കോയും എത്തുന്നത് . ഷൈൻ അഭിനയിക്കുന്ന ആദ്യ അന്യഭാഷ ചിത്രം കൂടിയാണിത്. മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ്.നയന്‍താര ചിത്രം കോലമാവ് കോകില ഒരുക്കിയ സംവിധായകനാണ് നെല്‍സണ്‍ ദിലീപ്കുമാര്‍. ശിവകാര്‍ത്തികേയനെ നായകനാക്കി ഒരുക്കിയ ഡോക്ടര്‍ എന്ന ചിത്രമാണ് സംവിധായകന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഏ ആര്‍ മുരുഗദോസാണ് ആദ്യം സംവിധായകന്റെ റോളിൽ തീരുമാനിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സിനിമയുടെ ബഡ്ജറ്റുമായി ബന്ധപ്പെട്ട് സണ്‍ പിക്‌ചേഴ്‌സിമായുള്ള വാക്കുതർക്കത്തെ തുടർന്ന് എ ആർ മുരുഗദോസിനെ പ്രോജെക്റ്റിൽ നിന്നും നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ.
സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മലയാളി നടി അപര്‍ണ ദാസും അഭിനയിക്കുന്നുണ്ട്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായികയാകുന്നത്.
ദളപതി 65 എന്ന് തല്‍ക്കാലം പേരിട്ടിരിക്കുന്ന ചിത്രം കോമഡി എന്റര്‍ടെയ്‌നായാണ് ഒരുങ്ങുന്നതെന്നാണ് സൂചനകള്‍.
