നമ്മുടെ നാട്ടിൽ ഈയിടെയായി കണ്ടുവരുന്ന ഏറ്റവും വിഷമേറിയതും അധികമാരും ശ്രദ്ധിക്കാത്തതുമായ പാമ്പാണ് അണലി.എന്നാൽ ഇന്നലെ ഉച്ചക്ക് കുന്ദമംഗലം പട്ടോത്ത് കുഴി അരവിന്ദൻ്റെ വീട്ട് മുറ്റത്ത് നിന്ന് പിടിച്ച അണലി നമുടെ നാട്ടുകളിൽ കണ്ട് വരുന്ന വിഷപാമ്പുകളിൽ വെച്ച് ഏറ്റവും അപകടകാരനും ഏറ്റവും വലിയ വിഷപല്ലുള്ള പാമ്പും ആണ് വട്ടകൂറ ചേനതണ്ടൻ തേക്കില പുള്ളി എന്നീ പ്രാദേശിക നാമങ്ങളിൽ അറിയപെടുന്ന ഈ അണലിയെ പാലിയിൽ കബീറാണ് അതിസാഹസികമായി പിടിച്ചത്

കേരളത്തിൽ പാമ്പ് കടിയേറ്റ് മരിക്കുന്നതിൽ ഭൂരിഭാഗവും അണലിയുടെ കടിയേറ്റാണ് മരിക്കുന്നത്. പല പേരുകളിൽ ഇവ അറിയപ്പെടുന്നു. വള്ളുവനാട് പ്രദേശങ്ങളിൽ വട്ടക്കൂറയെന്നും ചേനത്തണ്ടൻ,​ മണ്ടെലി,​ രുധിരമണ്ടെലി എന്നിങ്ങനെ നിരവധി പേരുകളിലും ഇവ അറിയപ്പെടുന്നു. നീളം കുറഞ്ഞ് വണ്ണമുള്ള ശരീരമാണ് ഇവയുടേത്. ഫണം ഇല്ലെന്നതാണ് ഇവയുടെ പ്രത്യേകത. അണലിയുടെ ശരീരം തവിട്ടുനിറത്തിലും ത്രികോണ ആകൃതിയിലുമാണ് കാണപ്പെടുന്നത്. അണലി വർഗത്തിൽപ്പെട്ട പാമ്പുകളിൽ ആൺ പാമ്പുകളുടെ വാലിന്റെ നീളം കൂടിയതും പെൺപാമ്പുകളുടെ നീളം കുറവുമായിരിക്കും. രാത്രികാലങ്ങളിലാണ് അധികവും ഇര തേടി ഇറങ്ങുന്നത്. എലികൾ, അണ്ണാൻ, ഓന്തുകൾ, പല്ലികൾ, തവളകൾ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *