ഹൈദരാബാദിൽ 17 കാരി ആഡംബര കാറിനുള്ളില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ ബിജെപി എംഎൽഎയ്ക്കെതിരെ കോൺ​ഗ്രസ്. ബിജെപി എംഎൽഎ രഘുനാഥ് റാവുവാണ് പെൺകുട്ടിയുടെയും പ്രായപൂർത്തിയാകാത്ത പ്രതികളുടെയും ചിത്രങ്ങൾ ഉൾപ്പെടുന്ന വീഡിയോ പുറത്തുവിട്ടത്. എം.എല്‍.എയുടെ മകന്‍ കേസില്‍ ഉള്‍പെട്ടിട്ടുള്ളതായി പോലീസ് പുറത്തുപറയുന്നില്ലങ്കിലും ആരോപണ വിധേയനായ എം.എല്‍.എയുടെ മകന്റെ വീഡിയോകളും ഫോട്ടോകളും ആണ് ബിജെപി പുറത്തുവിട്ടത്. ഇയാള്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവിട്ടത്.തെലങ്കാനയിലെ ഭരണകക്ഷിയായ ടിആർഎസിലെ മുതിർന്ന നേതാവിന്റെ മകനും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇയാളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പൊലീസിന്റെ ഭാ​ഗത്തുനിന്ന് നടക്കുന്നതെന്നും ആരോപിച്ചായിരുന്നു ബിജെപി എംഎൽഎയുടെ നടപടി. പ്രതിക്ക് ക്ലീൻ ചിറ്റ് നൽകിയതാണ് ചിത്രം പുറത്തുവിടാൻ തന്നെ പ്രേരിപ്പിച്ചതെന്ന് റാവു പറഞ്ഞു. വീഡിയോ പുറത്തുവിട്ടതില്‍ ബി.ജെ.പി നേതാവിനെതിരേ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാവാത്തരാണെന്നും വെള്ളിയാഴ്ച വെസ്റ്റ്സോണ്‍ ഡി.സി.പി ജോയല്‍ ഡേവിസ് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പ്രായപൂര്‍ത്തിയാവാത്ത മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റൊരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും, അഞ്ചാമത്തെയാളെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് വ്യക്തമാക്കി.

ഹൈദരാബാദ് ജൂബിലി ഹില്‍സില്‍ വെച്ചായിരുന്നു മെയ് 28-ാം തീയതി 17 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായത്

Leave a Reply

Your email address will not be published. Required fields are marked *