ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ചമ്പയില്‍ കിണറ്റിലിറങ്ങിയ അഞ്ചു പേര്‍ വിഷവാതകം ശ്വസിച്ചു മരിച്ചു. രാമചന്ദ്ര ജെയ്സ്വാള്‍, രമേഷ് പട്ടേല്‍, രാജേന്ദ്ര പട്ടേല്‍, ജിതേന്ദ്ര പട്ടേല്‍, തികേശ്വര്‍ ചന്ദ്ര എന്നിവരാണ് മരിച്ചത്. കിണറ്റില്‍ വീണ തടിക്കഷണം എടുക്കാന്‍ രാമചന്ദ്ര ജെയ്സ്വാള്‍ ഇറങ്ങിയതോടെയാണ് സംഭവത്തിന് തുടക്കം.

കിണറ്റിലെ വിഷവാതകം ശ്വസിച്ച രാമചന്ദ്ര ജെയ്സ്വാള്‍ ബോധരഹിതനായി വീണു. ശബ്ദമൊന്നും കേള്‍ക്കാതായതോടെ വീട്ടുകാര്‍ പരിഭ്രാന്തരായി. ഓടിയെത്തിയവര്‍ രക്ഷപ്പെടുത്താനായി ഒന്നിനു പിറകെ ഒന്നായി കിണറ്റിലിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *