പെഗാസസ് ഫോൺ ചോർത്തൽ കേസിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികള്‍ സുപ്രിം കോടതി പരിഗണിക്കുന്നു. പെഗാസസ് ഗുരുതര ആരോപണമാണെന്ന് സുപ്രിം കോടതി അഭിപ്രായപ്പെട്ടു. ഹരജിക്കാര്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കണമെന്നും, പേപ്പ൪ റിപ്പോ൪ട്ടല്ലാതെ മറ്റെന്തെങ്കിലും തെളിവുകൾ കയ്യിലുണ്ടോയെന്നും സുപ്രിം കോടതി ചോദിച്ചു.

അതേസമയം വാർത്താപോർട്ടലായ ‘ദ വയർ ‘ പുറത്ത് വിട്ട പുതിയ പട്ടികയിൽ സുപ്രീം കോടതിയിലെ മലയാളി അഭിഭാഷകൻ ആൽജോ ജോസഫിന്‍റെ പേരും ഉൾപ്പെടുന്നു. സുപ്രിം കോടതിയിൽ പ്രധാനപ്പെട്ട കേസുകൾ കൈകാര്യം ചെയ്തത് കൊണ്ടാകും പട്ടികയിൽ ഉൾപ്പെട്ടതെന്ന് ആൽജോ ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *