ഡറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ വന്‍ മേഘ വിസ്‌ഫോടനത്തിനു പിന്നാലെ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ ഒരു ഗ്രാമം ഒലിച്ചുപോയതായി റിപ്പോര്‍ട്ട്. നിരവധി പേരെ കാണാതായി. നാശനഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നേയുള്ളൂ. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും മറ്റ് സന്നദ്ധ സംഘങ്ങളും മേഖലയില്‍ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നതായി ഉത്തരകാശി പൊലീസ് പറഞ്ഞു.

ധാരാളി ഗ്രാമത്തിലെ മിന്നല്‍ പ്രളയത്തിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. വെള്ളപ്പൊക്കത്തിന്റെ ശക്തിയില്‍ ബഹുനില കെട്ടിടങ്ങളും വീടുകളും ഒലിച്ചു പോയി. ആളുകള്‍ അലറിവിളിക്കുന്നതും കേള്‍ക്കാം.

ഉത്തരാഖണ്ഡിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു.ദിവസങ്ങളായുള്ള മഴയില്‍ ഹര്‍സില്‍ മേഖലയിലെ ഖീര്‍ഗഢിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഈ മണ്‍സൂണ്‍ കാലത്ത് ഉത്തരാഖണ്ഡില്‍ പേമാരി കനത്ത നാശം വിതച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ ദുരന്തം.

Leave a Reply

Your email address will not be published. Required fields are marked *