ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 42,766 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 4,10,048 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു . 97.42 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക്.

ഇതുവരെ 66.89 കോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.1.56 കോടി വാക്‌സിന്‍ ഡോസുകള്‍ ഉടന്‍ തന്നെ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ സംസ്ഥാനങ്ങളുടെ കൈയില്‍ 4.37 കോടി വാക്‌സിനുകള്‍ അവശേഷിക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

കോവിഡ് കേസുകളില്‍ മൂന്നില്‍ രണ്ടും കേരളത്തിലാണ്. ഇന്നലെ കേരളത്തില്‍ 29,682 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *