തുടർച്ചയായി രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നു . പെട്രോളിന് 25 പൈസയും ഡീസലിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 104.91 രൂപയായും ഡീസൽ വില 98.04 രൂപയായും ഉയര്‍ന്നു.
കൊച്ചിയില്‍ പെട്രോളിന് 102.85 രൂപയും ഡീസലിന് 96.08 രൂപയുമാണ്. കോഴിക്കോട് പെട്രോൾ വില 103.16 രൂപയായും ഡീസൽ വില 96.37 രൂപയായും ഉയര്‍ന്നു.
കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ ഏകദേശം മൂന്ന് രൂപയുടെ വർധനവാണ് ഡീസൽ വിലയിൽ ഉണ്ടായത്. പെട്രോളിന് ഏകദേശം രണ്ടു രൂപയോളവും വർധിച്ചു
