കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 18,346 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,38,53,048 ആയി ഉയർന്നു. രാജ്യത്ത് ഇന്നലെ 11,41,642 പരിശോധന നടത്തിയിരിക്കുന്നത്. 57.53 കോടി പരിശോധനയാണ് ഇതുവരെ രാജ്യത്ത് നടത്തിയിരിക്കുന്നത്.
രാജ്യത്ത് പുതിയതായി 263 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയതതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 4,49,260 ആയി ഉയർന്നു. 263 കൊവിഡ് മരണങ്ങളിൽ 149 മരണങ്ങൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് 97.93 ശതമാനം രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,639 പേർ കൊവിഡ് മുക്തി നേടി. ഇതോടെ 3,31,50,886 പേർ ഇതുവരെ കൊവിഡ് മുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 2,52,902 സജീവ കേസുകളാണ് നിലവിലുള്ളത്.
ഇന്നലെ ഒരു കോടിയിലധികം കൊവിഡ് വാക്സിനേഷൻ നൽകിയിരുന്നു. 24 മണിക്കൂറിനുള്ളിൽ 72,51,419 പേർക്ക് കൂടി കൊവിഡ് വാക്സിൻ നൽകിയതോടെ ആകെ വാക്സിനേഷൻ 91,54,65,826 ആയി ഉയർന്നതായും ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
