കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ ലഹരി വേട്ട. ആറുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സിംഗപ്പൂരിൽ നിന്ന് എത്തിയ കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്നാണ് ആറ് കോടി വിലമതിക്കുന്ന ആറ് കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഇന്റലിജിൻസ് ഡെപ്യൂട്ടി കമ്മിഷണർ റോയ് വർഗീസിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ കഞ്ചാവ്, എയർ കസ്റ്റംസ് ഇൻറലിജൻസ് ആണ് പിടികൂടിയത്.
