സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി (106) അന്തരിച്ചു.ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് ചെയ്തതിന് പിന്നാലെയാണ് അന്ത്യം.ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ സ്വദേശിയാണ് ഇദ്ദേഹം. നേഗിയുടെ സംസ്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് കിന്നൗര്‍ ജില്ലാ കളക്ടര്‍ ആബിദ് ഹുസൈന് പറഞ്ഞു.
മുപ്പത്തി നാലാമത്തെ സമ്മതിദാനാവകാശം വിനിയോഗിച്ചതിന് ശേഷമാണ് നേഗി വിടവാങ്ങുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് അംബാസിഡറായിരുന്നു നേഗി. 17 ജൂലൈ ഒന്നിനാണ് നേഗിയുടെ ജനനം. സ്കൂള്‍ അധ്യാപകനായിരുന്നു. 1951ല്‍ ഇന്ത്യ ആദ്യ പൊതു തെരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ നേഗിയാണ് രാജ്യത്ത് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത്, ഒക്ടോബര്‍ 25ന്.
