ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ റാനിപ്പിലെ നിഷാൻ പബ്ലിക് സ്കൂളിൽ എത്തി വോട്ടു രേഖപ്പെടുത്തി. റാണിപ് പ്രദേശത്തെ ഹൈസ്കൂളിൽ സജ്ജീകരിച്ച പോളിംഗ് സ്റ്റേഷനിലാണ് പ്രധാനമന്ത്രി വോട്ട് ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നഗരത്തിലെ നാരൻപുര പ്രദേശത്തുള്ള മുനിസിപ്പൽ സബ് സോണൽ ഓഫീസിൽ തന്റെ വോട്ടവകാശം വിനിയോഗിക്കും. ​

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അഹമ്മദാബാദിൽ വോട്ട് ചെയ്തു. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. ഗുജറാത്തിന്റെ മധ്യ, വടക്കൻ മേഖലകളിലെ 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ 833 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. ഇതിൽ 359 പേർ സ്വതന്ത്രരാണ്. മുഖ്യമന്ത്രി ഭൂപോന്ദ്ര പട്ടേൽ ഉൾപ്പെടെ നിരവധി പ്രമുഖർ ജനവിധി തേടുന്നുണ്ട്.ഈ മാസം എട്ടിനാണ് വോട്ടെണ്ണൽ. വൈകിട്ട് 5.30 മുതൽ ഗുജറാത്ത്, ഹിമാചൽ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും.

Leave a Reply

Your email address will not be published. Required fields are marked *