തനിക്ക് നേടാൻ കഴിയാത്ത നേട്ടങ്ങൾ മകൾ നേടിയെടുക്കുന്നത് നിറകണ്ണുകളോട് കണ്ട് ആസ്വാദിക്കുകയാണ് റഷീദ സുദീർ. മുസ്ലീം സമുദായത്തിൽ പ്പെട്ട അഫ്രീന സുധീറിൻ്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അഷ്ടപതി ആലപിക്കണമെന്നത്. മുൻ വർഷങ്ങളിൽ ജില്ലാ തലങ്ങളിൽ എഗ്രേഡ് നേടിയിട്ടുണ്ട്. ഇത്തവണ സംസ്ഥാന കലോത്സവത്തിൽ എഗ്രേഡ് നേടി.
ഉമ്മയും സഹോദരങ്ങളും സംഗീതത്തെ പ്രണയിക്കുന്നവരാണ്.രാജീവ് രമേശ്, സൂര്യ എന്നീ അധ്യാപകരുടെ ശിക്ഷണത്തിൽ സംഗീത വിരുന്നുരുക്കുകയാണ് അഫ്രീന. അഞ്ചാം വയസ്സ് മുതൽ അഫ്രീന സംഗീതം പഠിക്കുന്നുണ്ട്. സംസ്കൃതസംഘഗാനത്തിനും മത്സരിക്കുന്നുണ്ട്. ക്ഷേത്രങ്ങളിലും മറ്റും ഭക്തിഗാനങ്ങൾ ആലപിക്കാൻ അഫ്രീനയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. വി.ജി.എച്ച് എസ്. എസ് നെടിയ വിള പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അഫ്രീന സംഗീതത്തിൽ മാത്രമല്ല പഠനത്തിലുംമിടുക്കിയാണ്.

Leave a Reply

Your email address will not be published. Required fields are marked *