വെസ്റ്റ് ബാങ്ക്: ഫലസ്തീനി ബാലനെ വെടിവച്ച് കൊന്ന ശേഷം ഇസ്രായേല്‍ സൈന്യം മൃതദേഹം തട്ടിക്കൊണ്ടു പോയി. 14 വയസ്സുള്ള വദീഅ് ഷാദി സഅദ് ഇല്‍യാന്‍ എന്ന ബാലനോടാണ് ഇസ്രായേലിന്റെ ക്രൂരത.

തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെ കിഴക്കന്‍ ജറുസലേമിലെ ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രമായ മആലെ അദുമിയിലാണ് സംഭവം. ഇസ്രായേല്‍ സേന വദീഇന്റെ പിന്തുടര്‍ന്ന് വെടിവക്കുകയായിരുന്നു. ആദ്യം വെടിയേറ്റപ്പോള്‍ അഞ്ച് മീറ്ററോളം പരിക്കുകളോടെ ഓടിയ വദീഇനെ പുറകെ കൂടി തുരുതുരെ വെടിവച്ചു. ശേഷം സേന മൃതദേഹം തട്ടിക്കൊണ്ടു പോയി.

കഴിഞ്ഞ ദിവസം ഇസ്രായേലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ബാലന്റെ പിതാവിനെ ഇസ്രായേലി സൈനിക ചെക്ക് പോസ്റ്റിലേക്ക് വിളിപ്പിച്ച് മരണവിവരം അറിയിച്ചു. എന്നാല്‍ മൃതദേഹം കാണാനോ കൊണ്ടുപോകാനോ സമ്മതിക്കില്ലെന്ന് അറിയിച്ച് തിരിച്ചയക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *