കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ ബി ജെ പി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. എൻ രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന സന്നദ്ധസംഘടനക്കെതിരെയാണ് പൊലീസിൽ പരാതി ലഭിച്ചിരിക്കുന്നത്.
പാതിവിലയ്ക്ക് ഇരുചക്രവാഹനം നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി കബളിപ്പിച്ചുവെന്നാണ് പരാതി. ചെങ്ങമനാട് സ്വദേശിനിയുടെ പരാതിയിലാണ് എ എൻ രാധാകൃഷ്ണൻ ഉൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
കുറഞ്ഞ വിലയ്ക്ക് സ്കൂട്ടറുകൾ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നതാണ് പാതി വില തട്ടിപ്പ് കേസ്. ബിജെപി സംസ്ഥാന നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ സൈന്‍ സൊസൈറ്റിയ്ക്ക് പണം നല്‍കിയിട്ടും സ്‌ക്കൂട്ടർ ലഭിച്ചില്ല എന്നാണ് പരാതി.
