കൊടുവള്ളി: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖല ഇടതുപക്ഷ ജനാധിപത്യ മുന്നണി വികസന ജാഥക്ക് കൊടുവള്ളിയിൽ ഉജ്വല സ്വീകരണം. വൻ ജനാവലിയാണ് ജാഥയെ സ്വീകരിക്കാൻ കൊടുവള്ളിയിലേക്ക് എത്തിയത്.
നിറഞ്ഞുകവിഞ്ഞ സദസിനു മുന്നിൽ ജാഥാ അംഗങ്ങൾക്കൊപ്പം
പി ടി എ റഹീം എംഎൽഎ, സലിം മടവൂർ, കാരട്ട് റാസക്ക്, പി ടി എ അസൈൻ, കെ കെ അബ്ദുള്ള, കെ വി സുരേന്ദ്രൻ, സാലി കൂടത്തായി,കെ ബാബു, പി കെ ചന്ദ്രൻ, സന്തോഷ് കുമാർ, കെ കെ ലതിക, മനയത്ത് ചന്ദ്രൻ, എ ജെ ജോസഫ് എന്നിവരും അണിനിരന്നു.
കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയ്ക്കും യുഡിഎഫിന്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിനുമെതിരെ എൽഡിഎഫ് ഉയർത്തുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥക്ക് വാദ്യമേളങ്ങളും കലാരൂപങ്ങളും അണിനിരന്ന ഘോഷയാത്രയോടെയാണ് എല്ലാ കേന്ദ്രങ്ങളിലേയും സ്വീകരണം.
