വാടക ഇളവ്
കുന്ദമംഗലത്ത് വ്യാപാരികൾ പ്രക്ഷോഭത്തിന്
കുന്ദമംഗലം I കൊവിഡിനെ തുടർന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സർക്കാർ ഉടമസ്ഥയിലുള്ള കെട്ടിടമുറികളുടെ ആറ് മാസത്തെ വാടക ഇളവ് കുന്ദമംഗലത്തെ കച്ചവടക്കാർക്ക് അനുവദിച്ചു നൽകാത്ത ഗ്രാമ പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരിൽ പ്രക്ഷോഭം ശക്തമാക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മറ്റി തീരുമാനിച്ചു.
കെ .വി .വി. ഇ എസ് ജില്ലാ സിക്രട്ടറി പി കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ കെ ജൗഹർ അധ്യക്ഷത വഹിച്ചു.എം.ബാബുമോൻ, കെ പി അബ്ദുൽ നാസർ, എൻ വി അഷ്റഫ്, പ്രസംഗിച്ചു.
ആക്ഷൻ കമ്മറ്റി ഭാരവാഹികളായി എം ബാബുമോൻ (ചെയർമാൻ)
എൻ വി അഷ്റഫ് (കൺവീനർ) എന്നിവരെ തിരെഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *