ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയത് ഗോമൂത്രം തളിച്ചാണോവെന്നു എന്നാൽ അങ്ങനെയല്ല, സ്വതന്ത്ര്യസമര പോരാളികൾ ജീവൻ ത്യജിച്ചാണ് നമുക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഖേദിൽ പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയാകാൻ ഞാൻ കോൺഗ്രസിന്റെയും എൻ.സി.പിയുടെയും ബൂട്ട് നക്കിയെന്ന് അമിത് ഷാ പറഞ്ഞു. ഇപ്പോൾ നിങ്ങൾ മേഘാലയയിൽ എന്താണ് ചെയ്യുന്നത്? നിങ്ങൾക്ക് നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു. പാർട്ടിയുടെ പേരും ചിഹ്നവും ഏക്നാഥ് ഷിൻഡെ പക്ഷത്തിന് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെയും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *