യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025-ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ദേശീയ തലത്തിൽ അനുജ് അഗ്നിഹോത്രി ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോൾ, രാജേശ്വരി സുവേ രണ്ടാം റാങ്ക് നേടി തിളക്കമാർന്ന വിജയം സ്വന്തമാക്കി.
കേരളത്തിനും അഭിമാനകരമായ നേട്ടമാണ് ഈ വർഷത്തെ ഫലം സമ്മാനിച്ചിരിക്കുന്നത്. മലയാളിയായ എസ്. ശ്രുതി 18-ാം റാങ്ക് നേടി ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെ.എസ്. ശ്രീജ 57-ാം റാങ്കും, കോഴിക്കോട് സ്വദേശി അജയ് ആർ. രാജ് 109-ാം റാങ്കും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. മറ്റൊരു മലയാളിയായ സിദ്ധാർത്ഥ എം. ജോയ് 271-ാം റാങ്കും സ്വന്തമാക്കി.
