കുന്ദമംഗലം മണ്ഡലത്തിൽ നിന്ന് വിധ മണ്ഡലങ്ങളിൽ മത്സരിക്കുന്ന പ്രദേശവാസികളായ യു സി രാമൻ എംഎൽഎ മാക്കൂട്ടം യുപി സ്കൂളിൽ പത്താം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. കോങ്ങാട് മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥിയാണ് യു.സിരാമൻ . താനൂർ മണ്ഡലത്തിൽ മത്സരിക്കുന്ന പതിമംഗലം സ്വദേശിയും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ പികെ ഫിറോസ് പടനിലം എൽ പി സ്കൂളിൽ ക്രമനമ്പർ 6 ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.കുന്നമംഗലം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന ദിനേശ് പെരുമണ്ണ പെരുമണ്ണ യിലെ അറക്കൽ പറമ്പ എ.എൽ പി സ്കൂളിൽ 14 1 ക്രമ നമ്പർ ബൂത്തിൽ 10.30വോട്ട് രേഖപ്പെടുത്തും. ഏഴുമണിയോടെ തന്നെ സ്ഥാനാർത്ഥികളായ പി.കെ ഫിറോസ് , യു സി രാമനും വോട്ട് രേഖപ്പെടുത്താനായി അതതു ബൂത്തുകളിൽ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *