നടൻ മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തിയതിനെ തുടർന്ന് പോളിങ് ബൂത്തിൽ വാക്കേറ്റം. മമ്മൂട്ടി വോട്ട് ചെയ്യാൻ വന്നതിന്റെ ചിത്രങ്ങൾ പകർത്തുകയായിരുന്ന മാധ്യമപ്രവർത്തകരെ ബിജെപി പ്രവർത്തകർ തടഞ്ഞു. തൃക്കാക്കര മണ്ഡലത്തിലാണ് മമ്മൂട്ടിക്ക് വോട്ട്. പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് ഭാര്യ സുല്‍ഫത്തിനൊപ്പം മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്

തൃക്കാക്കരയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എസ് സജിയുടെ ഭാര്യയാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെ ചോദ്യം ചെയ്തത്.
മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തിയ സമയത്ത് ബൂത്തിൽ തിരക്കുണ്ടായിരുന്നില്ല. ബൂത്തിൽ എത്തിയ ഉടനെ മമ്മൂട്ടി വോട്ട് ചെയ്യാൻ കയറി. മമ്മൂട്ടി വോട്ട് ചെയ്യുന്ന ചിത്രങ്ങൾ മാധ്യമപ്രവർത്തകർ പകർത്തുന്നതിനിടെ ബിജെപി സ്ഥാനാർഥിയുടെ ഭാര്യ എതിർപ്പ് പ്രകടിപ്പിച്ചു. മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോയെന്ന് സ്ഥാനാർഥിയുടെ ഭാര്യ ചോദിച്ചു. തുടർന്ന് മാധ്യമപ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. സംഘർഷത്തിനിടെ മമ്മൂട്ടി തന്റെ വോട്ട് രേഖപ്പെടുത്തി. സംഘർഷത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. എല്ലാവരും വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട ശേഷം കുടുംബസമേതം അദ്ദേഹം വീട്ടിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *