ഇന്ന് വോട്ട് ചെയ്യാനായി സൈക്കിളില്‍ വിജയ് എത്തിയതില്‍ മറ്റു ലക്ഷ്യങ്ങളില്ലെന്ന് വിജയ്‌യുടെ പി.ആര്‍ മാനേജര്‍ റിയാസ് കെ അഹമ്മദ്.

വിജയ്‌യുടെ വീട് അടുത്ത് ആയതിനാലാണ് സൈക്കിളില്‍ വന്നത്, കാറില്‍ വന്നാല്‍ പാര്‍ക്ക് ചെയ്യാന് സ്ഥലമുണ്ടാവില്ലെന്നും മറ്റു ലക്ഷ്യങ്ങള്‍ ഇല്ലെന്നുമാണ് റിയാസ് ട്വിറ്ററിലൂടെ പറഞ്ഞിരിക്കുന്നത്.വിജയുടെ വീടിന്റെ പിറകിലുള്ള തെരുവിലാണ് പോളിങ് ബൂത്ത്. അതുകൊണ്ട് മാത്രമാണ് വിജയ് വോട്ടു ചെയ്യാന്‍ സൈക്കിളില്‍ എത്തിയത്. വളരെ ചെറിയ സ്ഥലമാണ് അത്. അദ്ദേഹത്തിന്റെ കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം അവിടെയില്ല. വരാനും പോകാനും ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതിയാണ് സൈക്കിളില്‍ വന്നത്. അല്ലാതെ മറ്റൊരു കാരണവുമില്ല, മാധ്യമങ്ങള്‍ ദയവു ചെയ്ത് മനസിലാക്കണം- വക്താവ് പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ ഔദ്യോഗികമായി വിജയ് പ്രതികരിച്ചിട്ടില്ല. നേരത്തെ വിജയ് സൈക്കിളില്‍ എത്തിയത് അണ്ണാഡി.എം.കെ – ബി.ജെ.പി മുന്നണിക്കും പെട്രോള്‍ വില വര്‍ധനവിനുമെതിരെയുള്ള പ്രതിഷധത്തെ തുടര്‍ന്നാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *