ന്യൂഡല്‍ഹി: യു.എസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ക്ലീവ്‌ലാന്‍ഡില്‍ വിദ്യാര്‍ഥിനിയായിരുന്ന ഉമ സത്യ സായിയാണ് മരിച്ചത്. വെള്ളിയാഴ്ച ഒഹയോയിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ യു.എസില്‍ ദുരൂഹമായി മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന പത്താമത്തെ വിദ്യാര്‍ഥിയാണ് ഉമ സത്യ സായി. ഉമയുടെ മൃതദേഹം ഇന്ത്യയിലേക് കൊണ്ടുപോകുന്നതിനുള്ള എല്ലാ സഹായവും ഉറപ്പാക്കുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

വിദ്യാര്‍ഥിയുടെ മരണകാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. മാര്‍ച്ചില്‍

Leave a Reply

Your email address will not be published. Required fields are marked *