കാസർഗോഡ്: കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സംഘർഷം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തൃക്കരിപ്പൂർ യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതി.
യുഡിഎഫ് പ്രവർത്തകരെയും കൂടെയുണ്ടായിരുന്നവരെയും കയ്യേറ്റം ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. സംഘർഷത്തിൽ പരിക്കേറ്റ സന്ദീപ് വാര്യരടക്കം ആശുപത്രിയിൽ ചികിത്സ തേടി.
