പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്‍ നാളെ വീണ്ടും വിവാഹിതനാവുന്നു. ഡോക്ടര്‍ ഗുര്‍പ്രീത് കൌര്‍ ആണ് വധു. തലസ്ഥാനമായ ചണ്ഡീഗഡില്‍ നടക്കുന്ന വിവാഹ ചടങ്ങിലേക്ക് ചുരുക്കം അതിഥികളെ മാത്രമേ ക്ഷണിച്ചിട്ടുള്ളു. അടുത്ത കുടുംബാംഗങ്ങളെ കൂടാതെ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളും ചണ്ഡീഗഡിലെത്തും.
ആറ് വര്‍ഷം മുമ്പ് ആദ്യ ഭാര്യയില്‍ നിന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിവാഹമോചനം നേടിയിരുന്നു. ഇന്ദര്‍പ്രീത് കൗറിനെയാണ് ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. ഇവര്‍ അമേരിക്കയിലാണ് ഇപ്പോള്‍. പിതാവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മക്കള്‍ പഞ്ചാബിലെത്തിയിരുന്നു.