ബലാത്സംഗ കേസിലെ പിടികിട്ടാപ്പുള്ളിയെ ഫേസ്ബുക്കിലൂടെ പിടികൂടി ഡല്‍ഹി ദാബ്രി പൊലീസ്. എസ്.ഐ പ്രിയങ്ക സെയ്‌നിയുടെ നേതൃത്വത്തില്‍ പ്രതിയെ എഫ്.ബി ഫ്രണ്ടാക്കി വിളിച്ചു വരുത്തി പിടികൂടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയായ, ഡല്‍ഹി മഹാവീര്‍ എന്‍ക്ലേവ് സ്വദേശി 24 വയസുകാരന്‍ ആകാശ് ജെയിനാണ് പിടിയിലായത്..പേരും വിലാസവും നമ്പറുമെല്ലാം മാറ്റി പലയിടങ്ങളിലായി താമസിച്ച് വരികയായിരുന്നു പ്രതി.
16 വയസുകാരി ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായതായി ആശുപത്രി അധികൃതരാണ് ദാബ്രി പൊലീസിനെ അറിയിച്ചത്. ആകാശ് എന്ന പേര് മാത്രമാണ് പെണ്‍കുട്ടിയില്‍ നിന്ന് ആകെ ലഭിച്ചത്. തുടര്‍ന്ന് ഫെയ്‌സ്ബുക്ക് വഴി പ്രതിയെ കണ്ടെത്താന്‍ കഴിയുമോ എന്ന് ശ്രമിക്കാമെന്ന് എസ്‌ഐ പ്രിയങ്ക സെയ്‌നി നിര്‍ദേശം മുന്നോട്ടുവെച്ചു.

ഇതിനായി പുതിയ ഫെയ്‌സ്ബുക്ക് അക്കൗണ്ട് രൂപീകരിച്ചു. ആകാശ് എന്ന് പേരുള്ളവരെ കണ്ടെത്തി നിരീക്ഷണം ആരംഭിച്ചു. ആകാസ് എന്ന പേരുകാര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ഈ തന്ത്രത്തില്‍ പ്രതി വീണു. പ്രതിയായ ആകാശ് മറുപടി നല്‍കി. പ്രതിയെ എഫ് ബി ഫ്രണ്ടാക്കി ചങ്ങാത്തം കൂടിയ പ്രിയങ്ക ഫോണ്‍നമ്പറുകളും കൈമാറി. വിവിധ ഇടങ്ങളിലായി ആറ് പെണ്‍കുട്ടികളെ പ്രണയം നടിച്ച് ആകാശ് ജെയിന്‍ ബലാത്സംഗത്തിനിരയാക്കിയെന്നാണ് പൊലീസ് കണ്ടെത്തല്‍

Leave a Reply

Your email address will not be published. Required fields are marked *