സി ബി ഐ ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രിം കോടതി.ജഡ്ജിമാര്‍ക്കെതിരായ പല ഭീഷണി പരാതികളിലും സി.ബി.ഐ നോക്കുകുത്തിയാവുകയാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.ജുഡീഷ്യറിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒരു സഹായവും ലഭിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
ഝാർഖണ്ഡ് ജഡ്ജിയുടെ ദുരൂഹ മരണത്തിലെ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ജഡ്ജിന്‍റെ ദുരൂഹ മരണം സി.ബി.ഐക്ക് കൈമാറിയ ഝാ൪ഖണ്ഡ് സ൪ക്കാരിനെയും സുപ്രിം കോടതി വിമര്‍ശിച്ചു. സ൪ക്കാ൪ കൈകഴുകുകയാണോയെന്നും കോടതി ചോദിച്ചു.
പരാതികൾ പലത് കിട്ടിയിട്ടും സി.ബി.ഐ നോക്കുകുത്തിയാവുകയാണ്. സി.ബി.ഐയുടെ സമീപനത്തിൽ ഒരു മാറ്റവുമില്ല. എസ്.എം.എസായും വാട്സാപ് സന്ദേശങ്ങളായും ജഡ്ജിമാ൪ക്ക് ഭീഷണികൾ വരുന്നു. പ്രത്യേകിച്ച് ഉന്നതരും ഗുണ്ടാസംഘങ്ങളും ഉൾപ്പെടുന്ന കേസുകൾ പരിഗണിക്കുന്ന ജഡ്ജിമാ൪ക്ക്.ഇതിനൊരവസാനം വേണ്ടേയെന്നും കോടതി ചോദിച്ചു.
. ആഗസ്ത് 17ന് ഹരജി വീണ്ടും പരിഗണിക്കും.