കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കടുപിച്ച് കർണാടക. കേരളത്തിന്റെ അതിർത്തിയിൽ വാരാന്ത്യ കർഫ്യു ഏർപ്പെടുത്തി. ഇന്ന് രാത്രി ഒമ്പത് മണി മുതൽ തിങ്കളാഴ്ച രാവിലെ അഞ്ച് മണി വരെയാണ് കർഫ്യു.കൂടാതെ, അതിർത്തി ജില്ലകളിൽ കർശന നിയന്ത്രണത്തിനായി പ്രത്യേക കർമ്മ സേനകളും രൂപീകരിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർശന നിയന്ത്രണം തുടരുന്നു . കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, വാക്‌സിൻ സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. അതിർത്തി ജില്ലകളിലും, റെയിൽവേ സ്റ്റേഷനുകളിലും, വിമാന താവളങ്ങളിലും കർശന നിയന്ത്രണങ്ങളും പരിശോധനകളും ഉണ്ടാകുമെന്ന് നേരത്തെ തന്നെ തമിഴ്നാട് അറിയിച്ചിരുന്നു.

കേരളത്തിൽ കൊവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് കർണാടകയും തമിഴ്‌നാടും നിയന്ത്രണം കർശനമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *