ഉ​പ​രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ഇന്ന്.എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധാൻകറും പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയും തമ്മിലാണ് മത്സരം.പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ൽ രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണു വോ​ട്ടെ​ടു​പ്പ്. വോട്ടെടുപ്പ് പൂർത്തിയായാൽ ഉടൻ വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച വരെയാണ് നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായി‍ഡുവിന്റെ കാലാവധി. പുതിയ ഉപരാഷ്ട്രപതി വ്യാഴാഴ്ച മുതൽ ചുമതലയേൽക്കും. 515 വോട്ടുകൾ കിട്ടാൻ സാധ്യതയുള്ള എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധാൻകർ വോട്ടെടുപ്പിന് മുൻപ് തന്നെ വിജയം ഉറപ്പിച്ചു കഴിഞ്ഞു. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചത് പ്രതിപക്ഷത്തിന് തിരിച്ചടിയാണ്. രാജ്യസഭയിലെയും ലോക്സഭയിലെയും എംപിമാർക്കാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഉള്ളത്.എ​ൻ​ഡി​എ ഇ​ത​ര ക​ക്ഷി​ക​ളാ​യ ബി​എ​സ്പി, വൈ​എ​സ്ആ​ർ​സി, ബി​ജെ​ഡി എ​ന്നി​വ​യു​ടെ പി​ന്തു​ണ ജ​ഗ​ദീ​പ് ധ​ൻ​ക​റി​നു​ണ്ട്

Leave a Reply

Your email address will not be published. Required fields are marked *