ബംഗ്ളാദേശിൽ തെരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ വിഷയങ്ങളാണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്കും കാരണമെന്ന് കേന്ദ്ര സർക്കാർ. ഇന്ന് നടന്ന സർവകക്ഷി യോഗത്തിലായിരുന്നു പ്രതികരണം. രാഹുൽ ഗാന്ധിയാണ് ബംഗ്ലാദേശ് സംഘർഷത്തിൻ്റെ സാഹചര്യം സംബന്ധിച്ച് യോഗത്തിൽ വിദേശകാര്യ മന്ത്രിയോട് ചോദിച്ചത്. ബംഗ്ളാദേശ് സേനയുമായി ഇന്ത്യ നിരന്തര സമ്പർക്കത്തിലാണെന്നും കലാപത്തിൽ വിദേശ ഇടപെടലുണ്ടോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും എസ് ജയശങ്കർ വ്യക്തമാക്കി. കേന്ദ്ര സർക്കാരിൻറെ നടപടികൾക്ക് രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും പിന്തുണ അറിയിച്ചു. ഇന്ത്യക്കാരുടെ സുക്ഷ ഉറപ്പാക്കണമെന്ന് യോഗത്തിൽ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.ബംഗ്ലാദേശിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ യോഗത്തിൽ ചർച്ച നടന്നു. 13000-ത്തോളം ഇന്ത്യാക്കാർ ബംഗ്ലാദേശിലുണ്ടെന്നാണ് കേന്ദ്രസർക്കാർ പറഞ്ഞത്. സംഘർഷം ഏത് തരത്തിലാണ് ഇന്ത്യയെ ബാധിക്കുകയെന്നും പ്രതിപക്ഷം ചോദിച്ചു. വിഷയത്തിൽ ലോക്സഭയിലും രാജ്യസഭയിലും ചർച്ച ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് കോൺഗ്രസ് നോട്ടീസ് നൽകി. അതേസമയം ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടെന്ന വാർത്തകളോട് പ്രതികരിച്ച കേന്ദ്രസർക്കാർ അവർ ഇന്ത്യയിൽ തുടരുന്നതായി അറിയിച്ചു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020