ഭാരത് ബയോടെക്കിന്റെ കോവിഡ് നേസല്‍ വാക്‌സിന് അനുമതി.ഇന്ത്യയിൽ ആദ്യമായാണ് കോവിഡ് പ്രതിരോധത്തിന് നേസൽ വാക്സിന് അനുമതി നൽകിയിരിക്കുന്നത് അടിയന്തര ഉപയോഗത്തിനാണ് ഭാരത് ബയോടെക്കിന്റെ കോവിഡ് നേസല്‍ വാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. മൂക്കിൽ കൂടി നൽകാവുന്ന വാക്സിൻ ആണ് ഇത്. രണ്ട് ഡോസ് കോവിഷീൽഡോ അല്ലെങ്കിൽ മറ്റേതെങ്കിലും കോവിഡ് വാക്സിനോ എടുത്ത 18 വയസിന് മുകളിലുള്ള ആളുകൾക്കാണ് ഈ വാക്സിൻ എടുക്കാൻ കഴിയുക.
മൂക്കിലൂടെ നല്‍കുന്ന നേസല്‍ കോവിഡ് വാക്‌സിന് അനുമതി നല്‍കിയത് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതല്‍ കരുത്ത് പകരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *