ഔദ്യോഗിക കുറിപ്പിൽ ‘പ്രൈംമിനിസ്റ്റർ ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും. രാഷ്ട്രപതിയുടെ കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു വിശേഷിപ്പിച്ചതിനു പിന്നാലെയാണ് മോദി പ്രൈം മിനിസ്റ്റർ ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയത്. 20ാമത് ആസിയാൻ – ഇന്ത്യ സന്ദർശനത്തിനായി ബുധൻ, വ്യാഴം തീയതികളിൽ ജക്കാർത്തയിൽ പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനം നടത്തുന്നുണ്ട്. ഈ സന്ദർശനത്തെക്കുറിച്ചുള്ള കുറിപ്പിലാണ് പ്രൈം മിനിസ്റ്റർ ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇത്തരം ഔദ്യോഗിക കുറിപ്പുകളിൽ സാധാരണ ‘പ്രൈംമിനിസ്റ്റർ ഓഫ് ഇന്ത്യ’ എന്നാണ് രേഖപ്പെടുത്താറ്.
ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കി മാറ്റാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങിയതായാണ് പുറത്തുവരുന്ന സൂചനകൾ.
വരാനിരിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഇതിനായി പ്രമേയം കൊണ്ടുവരുമെന്നും സൂചനകൾ ഉണ്ട്.
