ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ തന്‍റെ രാജാഭിഷേകത്തിന്‍റെ രജതജൂബിലി ആഘോഷിക്കുന്നതിന്‍റെ ഭാഗമായി 457 തടവുകാര്‍ക്ക് മാപ്പ് നല്‍കി. കഴിഞ്ഞ ദിവസമാണ് സായുധസേനയുടെ പരമോന്നത കമാന്‍ഡര്‍ കൂടിയായ രാജാവ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തടവുകാരുടെ മാനുഷികവും സാമൂഹികവും നിയമപരമായ ഉത്തരവാദിത്തം സന്തുലിതമാക്കാനും അവർക്ക് സമൂഹത്തിലേക്ക് കടന്നുവന്ന് സാധാരണ ജീവിതം നയിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മനുഷ്യാവകാശങ്ങളോടുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധതയുടെ തെളിവ് കൂടിയാണ് തടവുകാരുടെ മോചനം.

Leave a Reply

Your email address will not be published. Required fields are marked *