കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കാരപ്പറമ്പ് ഇരുമ്പ് പാലത്തിന് സമീപം വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.

കാരപ്പറമ്പ് സ്വദേശി ഷാദിൽ എന്ന ഉണ്ണിയെയാണ് തട്ടിക്കൊണ്ടുപോയത്. രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും ഇയാളെ വീട്ടിൽ നിന്ന് വിളിച്ച് കാറിൽ കയറ്റി കൊണ്ട് പോയി എന്നാണ് പരാതി.

സംഭവത്തിൽ ചേവായൂർ പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്നംഗ സംഘം കാറിൽ കയറ്റിക്കൊണ്ടുപോയി എന്നാണ് യുവാവിന്റെ മാതാവിന്റെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *