റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും കുടുംബവും ലണ്ടനിലേക്ക് താമസം മാറ്റുന്നുവെന്ന പ്രചാരണം യാതൊരു അടിസ്ഥാനവുമില്ലാത്ത റിപ്പോര്‍ട്ടുകളെന്ന് റിയലന്‍സ് ഗ്രൂപ്പ്

‘ലണ്ടനിലെ സ്റ്റോക്ക് പാര്‍ക്കിലേക്ക് താമസം മാറാന്‍ അംബാനി കുടുംബത്തിന് പദ്ധതിയുള്ളതായി അടുത്തിടെ ഒരു പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് സാമൂഹിക മാധ്യമങ്ങളില്‍ അനാവശ്യ ഊഹാപോഹങ്ങള്‍ക്ക് കാരണമായെന്നും ചെയര്‍മാനോ കുടുംബമോ ലണ്ടനിലേക്കോ മറ്റെവിടേക്കെങ്കിലുമോ താമസം മാറ്റാന്‍ ഒരു പദ്ധതിയും ഇല്ലെന്ന് വ്യക്തമാക്കാന്‍ ആര്‍ഐഎല്‍ ആഗ്രഹിക്കുന്നു’,വെന്നും റിലയന്‍സ്‌ വിശദീകരിച്ചു.
ഈ പൈതൃക എസ്‌റ്റേറ്റ് ഒരു ‘പ്രീമിയര്‍ ഗോള്‍ഫിങ്, സ്പോര്‍ട്സ് റിസോര്‍ട്ട്’ ആക്കി മാറ്റുക എന്ന ഉദ്ദേശത്തോടെയാണെന്ന് ഏറ്റെടുത്തതെന്നും റിലയന്‍സ് വ്യക്തമാക്കി.

592 കോടി രൂപയ്ക്കാണ് സ്റ്റോക് പാര്‍ക്ക് എസ്റ്റേറ്റ് അംബാനി ഈ വര്‍ഷം ആദ്യം വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *